SignIn
Kerala Kaumudi Online
Monday, 25 May 2026 2.54 AM IST

ജില്ലാ തല ഉദ്ഘാടനം

s
S

വണ്ടൂർ : ആർദ്രം പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കുന്ന ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളും മാറുന്നതിന്റെ ജില്ലാതല ഉദ്ഘാടനം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ നടന്നു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അമൃത ഉദ്ഘാടനം ചെയ്തു. വണ്ടൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ പള്ളിയാളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. ഷിബുലാൽ ഇ-ഹെൽത്ത് സംവിധാനത്തെക്കുറിച്ചും സ്ഥിരമായ യു.എച്ച്.ഐ.ഡി കാർഡിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഫിറോസ് ഖാൻ, ഡി.എം.എച്ച്.പി ജില്ലാ ഓഫീസർ ഡോ. മാർവീൻ കുഞ്ഞി, ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻചാർജ് പി. അജു എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.എം.ജസീർ, താലൂക്ക് ആശുപത്രി പി.ആർ.ഒ അബ്ദുൾ മജീദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL