കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ എട്ടാമത് എഡിഷൻ്റെ ഡെലിഗേറ്റ് പാസ് വിതരണം നഗരസഭ ചെയർപേഴ്സൺ
യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എം. രാജീവൻ (സ്റ്റീൽ ഇന്ത്യ ഗ്രൂപ്പ്) ആദ്യ പാസ് ഏറ്റുവാങ്ങി. മേയ് 15,16,17 തിയതികളിൽ കൊയിലാണ്ടി നഗരസഭ ടൗൺഹാളിലാണ് പരിപാടി. കൊയിലാണ്ടി നഗരസഭ, കേരള ചലച്ചിത്ര അക്കാഡമി, ആദി ഫൗണ്ടേഷൻ, ഇൻസൈറ്റ് ഫിലിം സൊസൈറ്റി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (കേരളം) എന്നിവരാണ് സംഘാടകർ. പാസിന് ബന്ധപ്പെടേണ്ട നമ്പർ: 8848188659. ശ്രീജറാണി, ഇ.കെ. അജിത്ത്, കെ.വി. സുധീർ, വി.പി. ഉണ്ണികൃഷ്ണൻ, അഡ്വ. കെ. അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
