ഫറോക്ക്: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ഫറോക്ക് മുനിസിപ്പാലിറ്റിയിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തിയ മെഗാ ശുചീകരണം 'സൺഡേ വൺ ഹവർ' മുനിസിപ്പൽ ചെയർപേഴ്സൺ സി.ചന്ദ്രിക ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ ഷബീർ അലി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത.എം,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൽ സലാം, കൗൺസിലർമാരായ ഷാജി പറശ്ശേരി, ഷജിന, ഗഫൂർ തങ്ങൾ , സി.സി.എം ഇൻചാർജ് രാജൻ എന്നിവർ പ്രസംഗിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാർ, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ, സാനിറ്റേഷൻ വർക്കേഴ്സ്, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
