കൊല്ലം: ശ്രീനാരായണഗുരു യൂണിവേഴ്സിറ്റി സ്പോർട്സ് മീറ്റിന്റെ സമാപന സമ്മേളനവും വിജയികൾക്ക് സമ്മാനദാനവും മേയ് ഒന്നിന് രാവിലെ 10ന് പട്ടാമ്പി എസ്.എൻ.ജി.എച്ച്.എസ് കോളേജിൽ നടത്തുമെന്ന് യൂണിവേഴ്സിറ്റി സ്പോർട്സ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. ജി.സുഗുണൻ അറിയിച്ചു. യൂണിവേഴ്സിറ്റി തലത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ അത്ലറ്റിക്സ്, അക്വാട്ടിക്സ്, വോളിബോൾ, ഫുട്ബോൾ ചാമ്പ്യൻഷിപ്പുകളുടെ വിജയികൾക്കുള്ള ട്രോഫികൾ ശ്രീനാരായണഗുരു യൂണിവേഴ്സിറ്റി വൈസ്-ചാൻസലർ പ്രൊഫ. ഡോ. വി.പി.ജഗതിരാജ് സമ്മാനിക്കും. യോഗത്തിൽ അഡ്വ.ജി.സുഗുണൻ അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
