എ.എഫ്.സി ഗ്രാസ് റൂട്ട് ഫുട്‌ബോൾ ഫെസ്റ്റിവൽ

Sunday 24 May 2026 12:00 AM IST
എ.എഫ്.സി ഗ്രാസ് റൂട്ട് ഫുട്‌ബോൾ ഫെസ്റ്റിവെലിൽ ഡീൻ കുര്യാക്കോസ് എം.പി കുട്ടികൾക്കൊപ്പം

തൊടുപുഴ: ജില്ലാ ഫുട്‌ബോൾ അസോസിയേഷനും തൊടുപുഴ സോക്കർ സ്‌കൂളും സംയുക്തമായി ഫുട്‌ബോൾ മത്സരവും സ്‌പോർട്സ് സെമിനാറും ബെഡ് റൂം ഫുട്‌ബോൾ മത്സരവും നടത്തി. തൊടുപുഴ സോക്കർ സ്‌കൂളിൽ വിവിധ പ്രായത്തിലുള്ള ഗ്രൂപ്പുകളിലെ കുട്ടികൾക്കായി നടത്തിയ മത്സരം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റും സോക്കർ സ്‌കൂൾ ഡയറക്ടറുമായ പി.എ. സലിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. മാത്യൂസ് വെമ്പിള്ളി സ്‌പോർട്സ് മെഡിസിൻ ക്ലാസിന് നേതൃത്വം നൽകി. ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി എം.എച്ച്. സജീവ് ആശംസകളർപ്പിച്ചു. കായിക അദ്ധ്യാപകൻ വി.ആർ. അമൽ നന്ദി പറഞ്ഞു.