അത്താണിയിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കണം

Monday 25 May 2026 1:30 AM IST
എഡ്രാക് നെടുമ്പാശേരി മേഖലാ വാർഷിക പൊതുയോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ദേശീയപാതയിൽ അത്താണിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എലിവേറ്റഡ് ഹൈവേ സ്ഥാപിക്കണമെന്നും അത്താണി മേയ്ക്കാട് റോഡിലെയും കരിയാടിലെയും യു ടേണുകൾ ശാസ്ത്രീയമായി മാറ്റി സ്ഥാപിക്കണമെന്നും എഡ്രാക് നെടുമ്പാശേരി മേഖല വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.

പൊതുയോഗവും കുടുംബ സംഗമവും സ്മരണിക പ്രകാശനവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി. സെയത് മുഹമ്മദ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജ്, വൈസ് പ്രസിഡന്റ് ശാബോർ, പി.സി. അജിത് കുമാർ, പ്രൊഫ. ധമനൻ പായിപ്ര, കല്യാണി ഗിരീഷ്, പി.എസ്. ജിതിൻ, പി.വി. പൗലോസ്, മിനി എൽദോ, പി.പി. സാജു, എം.വി. കുഞ്ഞവര, ബി. രാധാകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു.