മൂവാറ്റുപുഴ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം നിറുത്തിവച്ചിരുന്ന മീറ്റ് യുവർ ചെയർപേഴ്സൺ പരിപാടി മൂവാറ്റുപുഴ നഗരസഭയിൽ പുനരാരംഭിച്ചു. ജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ചെയർപേഴ്സൺ ജോയ്‌സ് മേരി ആന്റണി തുടക്കമിട്ട ക്യാമ്പയിനാണ് പുനരാരംഭിച്ചത്. ലഭിച്ച പരാതികളിൽ ഭൂരിഭാഗവും സ്ഥലത്തുവച്ച് തന്നെ പരിഹരിച്ചു. നിയമനടപടികൾ ആവശ്യമായ ഫയലുകളിൽ തുടർനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഉടൻ തീർപ്പാക്കാൻ കഴിയാത്തവ പരിശോധിച്ച് പരാതിക്കാരെ വിവരമറിയിക്കും.
ജനപങ്കാളിത്തവും സേവന സൗഹൃദ ഭരണവും ഉറപ്പാക്കാനാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു. ഒരേസമയം ചെയർപേഴ്സണെയും ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് സംസാരിക്കാൻ ഇതിലൂടെ അവസരം ലഭിക്കുന്നു. ഉപസമിതി ചെയർമാൻമാരായ സി.എം.ഷുക്കൂർ, ആന്റണി മടേക്കൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |