കൊച്ചി: വ്യാജരേഖ ചമച്ച് അവയവ വിൽപ്പന നടത്തിയ കേസിൽ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ കോട്ടയം സ്വദേശി എം. മായ റാക്കറ്റിലെ മുഖ്യ കണ്ണിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇവർ മുഖേന അയൽ സംസ്ഥാനങ്ങളിലെ നിരവധി പേർ അവയവ വിൽപ്പന നടത്തിയതായി സൂചനയുണ്ട്. അവയവം നൽകിയവരെ മായയുമായി ബന്ധപ്പെടുത്തിയ ഏജന്റിനെ കുറിച്ചും വിവരം ലഭിച്ചു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.
റാക്കറ്റിലെ മുഖ്യസൂത്രധാരനായ മുഹമ്മദ് നജീബിനെ തിങ്കളാഴ്‌ച കൊച്ചി സിറ്റി പൊലീസിന് കസ്‌റ്റഡിയിൽ ലഭിച്ചേക്കും. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ റാക്കറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷക സംഘം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
