SignIn
Kerala Kaumudi Online
Monday, 25 May 2026 2.53 AM IST

ഇന്ധന വില വർദ്ധനവ്: ചോക്ലേറ്റ് നൽകി പ്രതിഷേധം

photo

വൈപ്പിൻ: പെട്രോൾ,​ ഡീസൽ വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് ഞാറക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പമ്പിൽ ഇന്ധനം അടിക്കാൻ എത്തിയവർക്ക് മെലഡി ചോക്ലേറ്റ് നൽകി പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് തവണയാണ് ഇന്ധന വിലവർദ്ധനവ് ഉണ്ടായത്. ഇന്ധന പ്രതിസന്ധിക്കിടെ ഇറ്റലി സന്ദർശിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാന മന്ത്രിക്ക് 'മെലഡി ' ചോക്ലേറ്റ് സമ്മാനിക്കുന്നത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പ്രതിഷേധ സമരം ഡി.സി.സി വൈസ് പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൗമ്യ തോമസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.പി. ലാലു, പഞ്ചായത്ത് പ്രസിഡന്റ് ആശ ടോണി, യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ നിതിൻ ബാബു, കെ. എസ് . ശ്രീയേഷ്, ബാബു തൈപറമ്പിൽ,റെനിൽ പള്ളത്ത്, സിംസൺ നെടുങ്ങാട്, സുബീഷ് ചിത്തിരൻ,ഡിജിൽ പനക്കൽ, അബ്രോസ് റെക്‌സൺ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL