കാണാതായ വീട്ടമ്മയുടെ മൃതദേഹം പെരിയാറിൽ
Sunday 24 May 2026 2:10 AM IST
ആലുവ: കാണാതായ വീട്ടമ്മയെ പെരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലുവ ചീരക്കട ക്ഷേത്രത്തിന് സമീപം ശ്രീവൈഭവത്തിൽ വിദ്യാനന്ദ ഷേണായിയുടെ ഭാര്യ ശാന്തയുടെ (65) മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് ശാന്തയെ കാണാതായ വിവരംബന്ധുക്കൾ പൊലീസിനെ അറിയിക്കുന്നത്. ഇതിനിടയിൽ വൈകിട്ട് മൂന്നരയോടെ ശിവക്ഷേത്ര കടവിൽ മൃതദേഹം കണ്ടെത്തി. ഓർമ്മക്കുറവുള്ള ഇവർ മണപ്പുറത്തെത്തി പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്ന് കരുതുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ. മക്കൾ: വിനീത, വീണ, വിഷ്ണുപ്രിയ.