സൗജന്യ മെഡിക്കൽക്യാമ്പ്
Sunday 24 May 2026 2:08 AM IST
മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ വനിത സംഘത്തിന്റെയും തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയുടെയും സഹകരണത്തോടെ ഇന്ന് രാവിലെ 10ന് എസ്.എൻ .ഡി.പി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അഡ്വ. ഏ.കെ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും. ഡോക്ടർമാരായ നിഖിൽജോസഫ് മാർട്ടിൻ, ഫൈസൽ കെ.പരീത്, മറിയം ബീവി, സുനിൽ എന്നിവർ രോഗികളെ പരിശോധിക്കും.