SignIn
Kerala Kaumudi Online
Monday, 25 May 2026 2.54 AM IST

ജില്ലാ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ്

ghss

ഏലൂർ: ഇടപ്പള്ളിയിൽ നടന്ന ജില്ലാ കേഡറ്റ് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ വിവിധ ഇനങ്ങളിലായി ഏലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മിന്നും വിജയം. ഫോയിൽ ഇനത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പുനിത്ത്‌ (രണ്ട്), വിഷ്ണു വർദ്ധൻ (മൂന്ന്) പെൺകുട്ടികളുടെ വിഭാഗത്തിൽ ആയിഷ പർവീൻ (രണ്ട്), ഗായത്രി ബാബു (മൂന്ന്), സഫ സുൽത്താന (നാല്) സ്ഥാനങ്ങൾ നേടി. എപ്പി മത്സരത്തിൽ അന്റെൻ അഭിലാഷ് (ഒന്ന്), അഭിനീത് കെ. ഷൈജു (രണ്ട്), ആകാശ് (മൂന്ന്), ദേവരാജ് (നാല്) സ്ഥാനങ്ങളും സാബർ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ വിഷ്ണു (ഒന്ന്). സ്റ്റെയിൻ മൈക്കിൾ (രണ്ട്), സൂര്യദേവ് (മൂന്ന്) സ്ഥാനങ്ങളും നേടി. ജില്ലാ ചാമ്പ്യൻഷിപ്പ് മത്സരം ഫെൻസിംഗ് സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷുഹൈബ്, പ്രസിഡന്റ്‌ നവാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL