SignIn
Kerala Kaumudi Online
Monday, 25 May 2026 2.55 AM IST

ഓട്ടോയിൽ നിന്ന് പണം കവർന്ന യുവാവ് പിടിയിൽ

rajagopal

കൊച്ചി: ഓട്ടോയിൽനിന്ന് 52,000 രൂപ കവർന്ന കേസിൽ യുവാവിനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ടി.ഡി റോഡ് പടിപുരയ്ക്കൽ വീട്ടിൽ രാജഗോപാൽ പ്രഭുവാണ് (23) പിടിയിലായത്. 2ന് പകൽ എറണാകുളം മാർക്കറ്റ് റോഡിലെ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന നായരമ്പലം സ്വദേശി പി.എസ്. സുനിലിന്റെ ഓട്ടോയിലായിരുന്നു മോഷണം. ഓട്ടോയുടെ ഡാഷ്ബോർഡിൽ സൂക്ഷിച്ചിരുന്ന പണവും എ.ടി.എം കാർഡുമായി കടന്ന പ്രതിയെ സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്.

മാർക്കറ്റിൽ സാധനം വാങ്ങാൻ വന്ന സുനിൽ ഓട്ടോയിൽ പണം വയ്ക്കുന്നത് രാജഗോപാൽ കണ്ടിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയായതിനെത്തുടർന്ന് ഇയാൾക്കെതിരെ പൊലീസ് നേരത്തെ കാപ്പ ചുമത്തിയിരുന്നു. എറണാകുളം സെൻട്രൽ എ.സി.പി പ്രേമാനന്ദ കൃഷ്ണന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ എം.ജെ. ജിജോ, എസ്.ഐ ഇ.എം. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL