SignIn
Kerala Kaumudi Online
Monday, 25 May 2026 4.51 AM IST

പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച യുവാവ് പിടിയിൽ

crime

മൂവാറ്റുപുഴ: മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. എടത്തല എൻ.എ.ഡി തൈപറമ്പിൽ വീട്ടിൽ സാനു സേവ്യറിനെയാണ് (34) വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10ന് രാത്രിയായിരുന്നു സംഭവം. കടയുടെ മുൻവശത്തുള്ള ഷട്ടറിന്റെ ലോക്ക് പൊളിച്ച് അകത്ത് കയറുകയായിരുന്നു. കൗണ്ടർ ഡ്രോയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ, സർവീസിംഗിനായി കൊണ്ടുവന്ന 13 മൊബൈൽ ഫോണുകൾ, സി.സി.ടി.വി ഡി.വി.ആർ, മൊബൈൽ ചാർജറുകൾ എന്നിവ മോഷണം പോയി. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവ് പിടിയിലായത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി. അബ്ദുൾ മുനീറിന്റെ നേതൃത്വത്തിൽ വാഴക്കുളം ഇൻസ്പെക്ടർ എ.അനീഷ്., എസ്.ഐമാരായ എസ്.എൻ.സുമിത, പി.എസ് ജോജി, പ്രദീപ് മോൻ, എ.എസ്.ഐമാരായ സി.ടി ഗിരീഷ് കുമാർ, പി.വി അനൂപ്, സീനിയർ സി.പി.ഒമാരായ വർഗീസ് ടി.വേണാട്ട്, അക്ബർ അലി, സി.പി.ഒമാരായ വിമൽ, ഇബ്രാഹിം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL