SignIn
Kerala Kaumudi Online
Monday, 25 May 2026 3.50 AM IST

സുപ്പീരിയർ ജനറൽമാരുടെ സമ്മേളനം

superior

കൊച്ചി: വാക്കുകളേക്കാൾ അധികമായി സമൂഹത്തിന് നൽകുന്ന സാക്ഷ്യമാണ് സന്യാസജീവിതത്തിന്റെ യഥാർത്ഥ പ്രസക്തിയെന്ന് സിറോമലബാർസഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു. അപ്പസ്‌തോലിക സമൂഹങ്ങൾക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച സുപ്പീരിയർ ജനറൽമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ കൺവീനർ തോമസ് തറയിൽ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. കമ്മിഷൻ ചെയർമാൻ സെബാസ്റ്റ്യൻ വടക്കേൽ, അംഗം ജോസഫ് അരുമച്ചാടത്ത്, സെക്രട്ടറി ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ സെക്രട്ടറി ഡോ. ജെയിംസ് കൊക്കാവയലിൽ, ജോയിന്റ് സെക്രട്ടറി സിസ്റ്റർ ജെസി മരിയ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, SYROMALABAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL