SignIn
Kerala Kaumudi Online
Monday, 25 May 2026 1.46 AM IST

വനിതാ ഷട്ടിൽ ടൂർണമെന്റ് 14ന്

g

കൊച്ചി: വനിതാദിനാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ ക്വീൻ ബീസ് സംഘടിപ്പിക്കുന്ന ക്വീൻ ബീസ് ഷട്ടിൽ ടൂർണമെന്റ്' 14ന് കടവന്ത്രയിലെ റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ നടക്കും. രാവിലെ 9ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്യും. 18 മുതൽ 30 വരെ, 31 മുതൽ 50 വരെ, 51ന് മുകളിലുള്ളവർ എന്നീ പ്രായ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ആദ്യ മൂന്ന് വിജയികൾക്ക് 5000, 3000, 2000 രൂപ വീതവും സർട്ടിഫിക്കറ്റും ലഭിക്കും. 10നകം പേര് രജിസ്‌റ്റർ ചെയ്യണം. വനിതകളിൽ കായികതാല്പര്യം വളർത്തുകയും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: 7907080270.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, SHUTTLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL