SignIn
Kerala Kaumudi Online
Monday, 25 May 2026 1.43 AM IST

വ്യാജ പ്രചാരണം, പരാതി നൽകി ഷുക്കൂർ

aa-shukoor

ആലപ്പുഴ: താൻ അമ്പലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എ.എ.ഷുക്കൂർ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസുമായി തർക്കങ്ങളൊന്നുമില്ല. അഭിപ്രായവ്യത്യാസങ്ങൾ പാർട്ടിക്കുള്ളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയുള്ള ഒരാളാണ് താനെന്നും പറഞ്ഞു. ഷുക്കൂറിന്റെ പരാതി സൗത്ത് പൊലീസിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AA SHUKOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA