SignIn
Kerala Kaumudi Online
Monday, 25 May 2026 1.43 AM IST

മുഖ്യമന്ത്രിയുടെ സ്വീകരണ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമം,​ സ്ത്രീയെ കരുതൽ തടങ്കലിലാക്കി

vd-satheeshan

കൊച്ചി: കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വീകരണ പരിപാടിയുടെ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച സ്ത്രീയെ കരുതൽ തടങ്കലിലാക്കി. മട്ടാഞ്ചേരി സ്വദേശി നീതാ ബ്രൈറ്റിനെയാണ് (52)​കരുതൽ തടങ്കലിലാക്കിയത്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തൽ കൊച്ചി പൗരാവലി സംഘടിപ്പിച്ച സ്വീകരണ പരിപാടിക്കിടെയാണ് സംഭവം.

.​ ​മു​ഖ്യ​മ​ന്ത്രി​യും​ ​മ​റ്റ് ​മ​ന്ത്രി​മാ​രും​ ​വേ​ദി​യി​ലെ​ത്താ​ൻ​ ​മി​നി​റ്റു​ക​ൾ​ ​മാ​ത്രം​ ​ശേ​ഷി​ക്കെ​ ​രാ​വി​ലെ​ 11.15​ഓ​ടെ​യാ​ണ് ​വേ​ദി​ക്ക് ​തൊ​ട്ട​ടു​ത്തെ​ത്തി​ ​ബ​ഹ​ളം​ ​കൂ​ട്ടി​യ​ത്.​ ​മു​ഖ്യ​മ​ന്ത്രി​യെ​യും​ ​മ​ന്ത്രി​മാ​രെ​യും​ ​കാ​ണ​ണം​ ​എ​ന്ന​താ​യി​രു​ന്നു​ ​ആ​വ​ശ്യം. സ​ദ​സി​ൽ​ ​സു​ര​ക്ഷാ​ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​ട​ഞ്ഞു​നി​ർ​ത്തി.​ ​തു​ട​ർ​ന്ന് ​സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​ക​ട​വ​ന്ത്ര​ ​എ​സ്.​ഐ​ ​കെ.​ ​ഷാ​ഹി​ന,​ ​എ.​എ​സ്.​ഐ​ ​മ​രി​യ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ഇ​തി​ന് ​ശേ​ഷം​ 11.30​ഓ​ടെ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ങ്കെ​ടു​ത്ത​ ​സ്വീ​ക​ര​ണ​ ​ച​ട​ങ്ങ് ​തു​ട​ങ്ങി.


വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ​മു​ന്നോ​ടി​യാ​യി​ ​ക​ട​വ​ന്ത്ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​എ​ത്തി​ച്ച​പ്പോ​ഴും​ ​ബ​ഹ​ള​മു​ണ്ടാ​ക്കി.​ ​എ​റ​ണാ​കു​ളം​ ​നോ​ർ​ത്തി​ലെ​ ​വ​നി​താ​ ​സ്റ്റേ​ഷ​നി​ൽ​ ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​ൽ​ ​പാ​ർ​പ്പി​ച്ച​ ​ശേ​ഷം​ ​വൈ​കി​ട്ട് ​വി​ട്ട​യ​ച്ചു.
2025​ൽ​ ​എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ​ ​പൊ​ലീ​സ് ​നീ​താ​ ​ബ്രൈ​റ്റി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​എ​റ​ണാ​കു​ളം​ ​ബോ​ട്ട് ​ജെ​ട്ടി​ക്ക് ​സ​മീ​പം​ ​സി.​പി.​എം​ ​സം​ഘ​ടി​പ്പി​ച്ച​ ​ഇ​സ്ര​യേ​ൽ​ ​വി​രു​ദ്ധ​ ​പ്ര​ക​ട​ന​ത്തെ​ ​ചോ​ദ്യം​ ​ചെ​യ്ത് ​സം​ഘാ​ട​ക​രു​മാ​യി​ ​വാ​ക്കേ​റ്റ​ത്തി​ൽ​ ​ഏ​ർ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​ഇ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA