SignIn
Kerala Kaumudi Online
Monday, 25 May 2026 2.51 AM IST

ഗുരുവായൂരിൽ ഭീകരരുടെ സാന്നിദ്ധ്യം: മാദ്ധ്യമങ്ങൾക്കെതിരെ ദേവസ്വം

d

ഗുരുവായൂർ: ഗുരുവായൂരിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് ഒരു വിഭാഗം മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്. ക്ഷേത്ര പരിസരത്ത് കണ്ടെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന കാശ്മീരി സ്വദേശിയെ കേന്ദ്ര -സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ ചോദ്യം ചെയ്തു. ഇയാളെ കാണാതായതിനെക്കുറിച്ചുള്ള ബന്ധുക്കളുടെ പരാതിയിൽ കാശ്മീർ പൊലീസ് മാൻ മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാഞ്ചജന്യം റസ്റ്റ് ഹൗസിൽ ഭീകരൻ താമസിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. 2017ൽ ഈ കള്ളപ്രചാരണം പൊലീസ് തള്ളിയതാണ്. ഈ വസ്തുതകളെയെല്ലാം മറച്ചുപിടിച്ച് ഗുരുവായൂരിൽ ഭീകരസാന്നിദ്ധ്യമെന്ന നിലയ്ക്ക് വാർത്തകൾ ചമയ്ക്കുന്നത് സമൂഹത്തിൽ സ്പർദ്ധ സൃഷ്ടിക്കാനും ഭക്തരെ അകറ്റാനുമുള്ള ഗൂഢലക്ഷ്യത്തോടെയാണ്. സത്യവിരുദ്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമങ്ങൾക്കെതിരെയും ലേഖകർക്കെതിരെയും സിവിൽ ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA