SignIn
Kerala Kaumudi Online
Monday, 25 May 2026 2.52 AM IST

സ്ട്രോംഗ് റൂമിന്റെ ജനൽപാളി ഇളകി

gtdf

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിന്റെ ജനൽപാളി ഇളകി. ആലപ്പുഴ സെന്റ്​ ജോസഫ്സ് ഗേൾസ് ഹൈസ്കൂളിന്റെ മൂന്നാം നിലയിലെ പിൻഭാഗത്തെ ജനലിന്റെ പാളിയാണ് ഇളകിയത്. അരൂർ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. പട്ടികയിലെ ആണി ഇളകിയതാണ്​ കാരണം. സ്ട്രോംഗ് റൂമിന് കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ പരിശോധിച്ചപ്പോഴാണ് ആണി ഇളകിയത് ശ്രദ്ധയിൽപ്പെട്ടത്. ജില്ലാ തിരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥനായ കളക്ടർ കെ. ഇമ്പശേഖർ സ്ഥലത്തെത്തി പരിശോധിച്ചു. സ്ട്രോംഗ് റൂമിന്റെ ജനാലകളുടെ അകത്തും പുറത്തും പലക തറച്ച് സുരക്ഷിതമാക്കി​താണെന്നും വെയിലുകൊണ്ട് ആണിയിളകിയതാണെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA