SignIn
Kerala Kaumudi Online
Monday, 25 May 2026 2.51 AM IST

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കണം: വി.എം സുധീരൻ

d

കൊച്ചി: തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കുന്ന പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ നിയമപരമായ ബാദ്ധ്യത രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാകണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ. വാഗ്ദാനം നടപ്പാക്കാതിരുന്നാൽ വിശ്വാസ വഞ്ചനയായി കണക്കാക്കി നിയമനടപടിക്ക് വിധേയരാക്കാൻ നിയമനിർമ്മാണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ട്രേഡ് യൂണിയൻ പ്രവർത്തകനും പത്രപ്രവർത്തകനും മുൻ തിരു-കൊച്ചി നിയമസഭാംഗവുമായിരുന്ന പി.കെ. ഡീവറുടെ പേരിൽ ഡീവർ സ്മാരക സമിതി ഏർപ്പെടുത്തിയ,11,101രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് രമേശ് ചെന്നിത്തല എം.എൽ.എയ്‌ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു സുധീരൻ.

ബി.ടി.എച്ച് ഹാളിൽ നടന്ന ഡീവർ അനുസ്മരണ സമ്മേളനവും സുധീരൻ ഉദ്ഘാടനം ചെയ്തു. സ്മാരക സമിതി പ്രസിഡന്റ് ടി.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ. ജയശങ്കർ അനുസ്മരണ പ്രഭാഷണം നടത്തി. എൽ.എൽ.എമാരായ കെ.ബാബു,അൻവർ സാദത്ത്,ജോസഫ് വാഴയ്ക്കൻ,അജയ് തറയിൽ തുടങ്ങിയവർ പങ്കെടുത്തു. അഡ്വ.പി.ആർ. ജയകൃഷ്ണൻ സ്വാഗതവും കെ.കെ. വാമലോചനൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA