SignIn
Kerala Kaumudi Online
Monday, 25 May 2026 3.51 AM IST

തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ എസ്കലേറ്ററിൽ നിന്നുവീണ് രണ്ടുപേർക്ക് പരിക്ക്

escalator

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ എസ്കലേറ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് അപകടം. വഞ്ചിനാട് എക്സ്പ്രസിൽ നിന്ന് ഇറങ്ങിയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. മുന്നോട്ട് പോകുകയായിരുന്ന എസ്‌കലേറ്റർ പെട്ടെന്ന് പുറകിലേക്ക് നീങ്ങിയതിനെ തുടർന്ന് ആളുകൾ നിലത്തുവീഴുകയായിരുന്നു. വീഴ്ചയിലാണ് രണ്ടുപേർക്ക് പരിക്കേറ്രത്. തുടർന്ന് എസ്‌കലേറ്റർ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. ഓവർലോഡ് ആകാം അപകട കാരണമെന്നാണ് റെയിൽവെയുടെ പ്രാഥമിക വിലയിരുത്തൽ. റെയിൽവെ സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ്ഫോമിൽ നിന്ന് മുകളിലേക്ക് കയറാനുള്ള എസ്‌കലേറ്ററാണ് തകരാറിലായത്.

യാത്രക്കാരായ ധന്യ, അമ്പിളി എന്നിവർക്കാണ് പരിക്കേറ്റത്. റെയിൽവെ എയ്ഡ് പോസ്റ്റിൽ പ്രാഥമിക ചികിത്സ നൽകിയതിനുശേഷം പരിക്കേറ്റവരെ വി​ദ​ഗ്ധ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. വീഴ്ചയിൽ മറ്റു ചിലർക്കും പരിക്കേറ്റതായാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ESCALATOR, RAILWAY STATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA