250 കോടി നേടി കറുപ്പ്
സൂര്യ നായകനായി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത കറുപ്പ് ആഗോള ബോക്സ് ഓഫീസിൽ 250 കോടി നേടി. തമിഴ്നാട്ടിൽനിന്ന് നൂറുകോടി എന്നാണ് വിവരം. മിത്തോളജിക്കൽ മാസ് എന്റർടെയ്നറായ കറുപ്പ് രണ്ടാംവാരത്തിലും ഗംഭീര കളക്ഷൻ നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പ്രമുഖ ട്രാക്കിംഗ് വെബ്സെറ്റ് സാക്ക് നിൽക്കിന്റെ കണക്കനുസരിച്ച് റിലീസിന്റെ എട്ടാം ദിവസം ഇന്ത്യയിൽനിന്ന് മാത്രം 7.80 കോടിരൂപ നെറ്റ് കളക്ഷൻ നേടി. ഏഴാം ദിവസത്തെ 8.10 കോടിരൂപ നെറ്റ് കളക്ഷനുമായി താരതമ്യപ്പെടുമ്പോൾ വെറും 3.7 ശതമാനം മാത്രം ഇടിവാണ് ഉണ്ടായത്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയയവരാണ് മറ്റ് താരങ്ങൾ . ആർ. ജെ. ബാലാജി ശ്രദ്ധേയ വേഷത്തിൽ എത്തുന്നു. അഭിനേതാവ് കൂടിയായആർ. ജെ. ബാലാജി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ആണിത്. പി .ആർ. ഒ ആൻഡ് പ്രൊമോഷൻസ്: പ്രതീഷ് ശേഖർ.