SignIn
Kerala Kaumudi Online
Monday, 25 May 2026 2.50 AM IST

രാസലഹരി: രണ്ട് പേർ പിടിയിൽ

adil-ansar

കളമശേരി: രാസലഹരിയും കഞ്ചാവുമായി രണ്ട് പേർ ഡാൻസാഫിന്റെ പിടിയിലായി. കളമശേരി വട്ടേക്കുന്നം ലോഡ്ജിൽ നിന്ന് 6.79 ഗ്രാം എം.ഡി.എം.എയും 56.98 ഗ്രാം കഞ്ചാവുമായി ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ റോഡ് കളരിക്ക പറമ്പ് വീട്ടിൽ സിയാദ് (42), കൊല്ലം ചിതറ ഫിതാൻ വില്ലയിൽ ആദിൽ അൻസാർ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം തൃക്കാക്കരയിൽ സിറ്റി പൊലീസ് പിടികൂടിയ ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയായ കെവിൻ ബി. മാത്യുവാണ് പ്രതികൾക്ക് ലഹരി മരുന്ന് നൽകിയതെന്ന് പൊലീസ് പറഞ്ഞു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ളതായി പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY