SignIn
Kerala Kaumudi Online
Monday, 25 May 2026 4.48 AM IST

1.25 കിലോ ക​ഞ്ചാവുമായി യുവാക്കൾ പിടിയിൽ

esx

ആലപ്പുഴ: 1.25 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മണ്ണഞ്ചേരി തെക്കേ തറമൂട് മുറിയിൽ കളത്തിച്ചിറ വീട്ടിൽ ശ്രീഹരി (24), കൈതത്തിൽ മുറിയിൽ നികറത്തിൽ വീട്ടിൽ ഷാരോൺ (23) എന്നിവരെയാണ്​ എക്​സൈസ്​ സംഘംപിടികൂടിയത്​. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിലാണ്​ ഇവർ കുടുങ്ങിയത്​. ബൈക്കും കസ്റ്റഡിയിലെടുത്തു. ശ്രീഹരി നേരത്തെ നിരവധി നർക്കോട്ടിക് കേസുകളിൽ പ്രതിയാണെന്ന്​ എക്​സൈസ്​ പറഞ്ഞു. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്​പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യൻ, എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ്, അസിസ്റ്റന്‍റ്​ എക്സൈസ് ഇൻസ്​പെക്ടർമാരായ എം.സി. ബിനു, കെ.ആർ. രാജീവ്, പ്രിവന്റീവ്​ ഓഫിസർമാരായ സി.പി. സാബു, പി. അനിലാൽ, അഭിലാഷ്, സാജൻ ജോസഫ്, എം.ആർ. റെനീഷ്, ജോബിൻ, അരുൺ അശോക്, സുലേഖ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ALAPPUZHA, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY