SignIn
Kerala Kaumudi Online
Monday, 25 May 2026 2.51 AM IST

ഉത്രം ഉത്സവം: ബാങ്കി​ടപാടി​ൽ അടിമുടി ക്രമക്കേട്

temple

കൊച്ചി​: തൃപ്പൂണി​ത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തി​ലെ ഉത്രം ഉത്സവവുമായി​ ബന്ധപ്പെട്ട് ക്ഷേത്രം ഉപദേശക സമിതി നടത്തിയ 20 ലക്ഷത്തോളം രൂപയുടെ ബാങ്കി​ടപാടുകൾ ദേവസ്വം ബോർഡ് അറി​യാതെയെന്ന് സൂചന. ഉപദേശക സമി​തി​യാണ് പണം പി​രി​ച്ചതും ചെലവുകൾ നടത്തുന്നതും. സമി​തി​യുടെ ട്രഷറർ ദേവസ്വം ഓഫീസറാണ്. ​ ബൈലോ പ്രകാരം സെക്രട്ടറി​യുടെ ഒപ്പ് നി​ർബന്ധമാണ്. രണ്ടാമത്തെ ഒപ്പ് പ്രസിഡന്റി​ന്റെയോ സെക്രട്ടറി​യുടെയോ മതി​യാകും. എന്നാൽ ഉത്രം ഉത്സവവുമായി​ ബന്ധപ്പെട്ട് നൽകി​യ ചെക്കുകളി​ൽ ട്രഷറർ ഒപ്പുവച്ചി​ട്ടി​ല്ല. പ്രസി​ഡന്റും സെക്രട്ടറി​യും ഒപ്പി​ട്ട ചെക്കുകളാണ് നൽകി​യത്. കാനറ ബാങ്ക് തൃപ്പൂണി​ത്തുറ ശാഖയി​ലാണ് സമി​തി​ക്ക് അക്കൗണ്ട്. ഉത്രം ഉത്സവം മാർച്ച് നാലാം തിയതിയായിരുന്നു. ഫെബ്രുവരി 28 മുതൽ ക്ഷേത്രത്തിൽ വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. ഉത്സവത്തിന്റെ ഒരു കണക്കുകളും ദേവസ്വത്തിന് മുന്നിൽ ഹാജരാക്കിയിട്ടില്ലെന്നാണ് വിവരം.

ഉത്രം സദ്യയിൽ ആചാരലംഘനമെന്ന്

ക്ഷേത്രത്തിലെ ഉത്രം ഉത്സവസദ്യയ്ക്കിടെ ആചാരലംഘനം ഉണ്ടായെന്നാരോപിച്ച് ഹൈന്ദവ സംഘടനകൾ ദേവസ്വം ഓഫീസർക്ക് പരാതി നൽകി. അന്യമതസ്ഥരെ ഉപദേശക സമിതി ഓഫീസിൽ വിളിച്ചിരുത്തി പ്രത്യേകം സദ്യ നൽകിയതിലൂടെ ക്ഷേത്രാചാരങ്ങൾ കളങ്കപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി അനീഷ് ചന്ദ്രൻ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം എം.എസ്.വിനോദ് കുമാർ, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് അജിത് കുമാർ, ബി.ജെ.പി കൗൺസിലർ ഡെയ്സൺ പി.ആർ എന്നിവരും ദേവസ്വം ഓഫീസറെ പ്രതിഷേധം അറിയിച്ചു. തൃപ്പൂണി​ത്തുറ മാർക്കറ്റ് ജുമാ മസ്ജി​ദി​ലെ പുരോഹിതനെയാണ് ഉത്രം സദ്യ ന‌ടക്കുന്ന ഊട്ടുപുര ഹാളിലേക്ക് ഉപദേശക സമി​തി ഭാരവാഹി​കൾ ക്ഷണി​ച്ച് വരുത്തിയത്.

ഉത്രം ഉത്സവത്തി​ന്റെ ഭാഗമായ സദ്യയ്ക്കി​ടെ അന്യമത പുരോഹി​തനെ ക്ഷേത്രത്തി​ലേക്ക് ക്ഷണി​ച്ചുവരുത്തി​യത് ദേവസ്വം ബോർഡി​ന്റെ അറി​വോടെയല്ല. ഇക്കാര്യത്തി​ൽ തുടർനടപടി​കൾ തന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കും.

- രഘുരാമൻ

ദേവസ്വം ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY